
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡില്‍ സ്ഥിര ജോലി നേടാൻ അവസരം. ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ്.
ആകെ ഒരു ഒഴിവാണുള്ളത്. താല്പര്യമുള്ളവർക്ക് കേരള പിഎസ് സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കാം.
അവസാന തീയതി: ഒക്ടോബർ 03

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക & ഒഴിവ്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) – ഡെപ്യൂട്ടി മാനേജർ (ഐടി) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്പർ: 268/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,500 രൂപമുതല്‍ 85,000 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1985നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർ, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് എംസിഎ അല്ലെങ്കില്‍ ബിടെക് ഐടി/ ബിടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
കൂടാതെ കേന്ദ്ര / സംസ്ഥാന സർക്കാർ സർവീസിലോ അല്ലെങ്കില്‍ പൊതുമേഖലയിലെ സ്ഥാപനങ്ങളിലോ അല്ലെങ്കില്‍ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലോ ജോലി ചെയ്ത് നേടിയ അഞ്ച് വർഷത്തെ പരിചയം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



