പി പി തങ്കച്ചന് വിട നല്‍കാൻ രാഷ്ട്രീയ കേരളം…! മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; പൊതുദര്‍ശനം ഒഴിവാക്കിയത് തങ്കച്ചന്റെ ആഗ്രഹപ്രകാരം; സംസ്കാരം നാളെ അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയിൽ

Spread the love

കൊച്ചി: അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് വിട നല്‍കാൻ രാഷ്ട്രീയ കേരളം.

മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മുതല്‍ വീട്ടിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്.

പ്രധാന നേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും. മറ്റ് ഇടങ്ങളില്‍ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് ഒഴിവാക്കിയിരുന്നു. തങ്കച്ചന്റെ ആഗ്രഹ പ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയിലാണ് സംസ്കാരം. ഇന്നലെ വൈകുന്നേരം 4.30നാണ് പിപി തങ്കച്ചൻ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.