ഡെറാഡൂണ്‍ സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ മലയാളി ജവാൻ മരിച്ച നിലയില്‍; അപകടം ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കല്‍ ട്രെയിനിങ്ങിനിടെ

Spread the love

തിരുവനന്തപുരം: ഡെറാഡൂണില്‍ മലയാളി ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്.

സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജയ്പൂരില്‍ ഹവില്‍ദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കല്‍ ട്രെയിനിങ്ങിനിടയാണ് സംഭവം ഉണ്ടായത്.

മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.