മലപ്പുറത്ത് എയർഗൺ ഉപയോഗിച്ച് തലയിൽ വെടിവെച്ചു:പിന്നാലെ ഗൃഹനാഥൻ കാർ ഷെഡ്ഡിൽ തൂങ്ങിമരിച്ചു

Spread the love

മലപ്പുറത്ത് : പൊന്നാനിയിൽ എയർഗൺ ഉപയോഗിച്ച് വെടിവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി ശിവദാസൻ(66) ആണ് മരിച്ചത്. വീട്ടിലെ കാർ ഷെഡ്ഡിൽ തൂങ്ങിയ നിലയിലാണ് ശിവദാസന്‍റെ മൃതദേഹം കണ്ടെത്തിയത്. വലത്തെ നെറ്റിയിൽ എയർ ഗൺ തുളച്ചു കയറിയ നിലയിലാണ്.

video
play-sharp-fill

ശിവദാസൻ തൂങ്ങി നിൽക്കുന്ന സ്ഥലത്തുനിന്നും എയർഗൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സമീപത്തെ വീട്ടുകാരാണ്, ശിവദാസനെ തുങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.