
കോട്ടയം:ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിയ്ക്കും വികസനമുരടിപ്പിനും എതിരെ എസ്.ഡി.പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ നാളെ രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫിസിലേക്ക് ജനകീയ മാർച്ച് നടത്തും.
ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ മാർച്ച് ഉത്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ , സെക്രട്ടറി സുബൈർ വെള്ളാപള്ളിൽ, മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം എന്നിവർ സംസാരിക്കും.