
മണിക്കൂറുകളോളം തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വരുന്ന അവസ്ഥ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടാകാറുണ്ട്. മാനസികസമ്മർദ്ദം, ശാരീരിക ബുദ്ധിമുട്ട് തുടങ്ങി ഉറക്കം നഷ്ടപ്പെടുന്നതിന് പല കാരണങ്ങളാണ്. ഫോണിൽ രാത്രിയേറെ ചെലവിട്ട്, കുറഞ്ഞ മണിക്കൂറുകൾ മാത്രം ഉറങ്ങുന്നവരാണ് പ്രായഭേദമന്യേ ഇന്ന് ഭൂരിഭാഗഗം പേരും. നല്ല ഉറക്കം ലഭിക്കുന്നതിനായി ഈ കാര്യങ്ങളൊന്ന് പരീക്ഷിച്ച് നോക്കാം.
ഭക്ഷണം
ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് രാത്രിഭക്ഷണം കഴിച്ചിരിക്കണം. കിടക്കുന്നതിനു മുമ്പുതന്നെ ഭക്ഷണം ദഹിക്കാനുള്ള ഇടവേള നൽകണം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും. ഭക്ഷണം കൃത്യമായി ദഹിച്ചാൽ ഉറക്കവും എളുപ്പത്തിൽ തേടിവരും.
ഫോൺ മാറ്റിവെക്കാം
ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പേ മൊബൈൽ ഫോൺ മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്. ഫോണിന്റെ വെളിച്ചമാണ് ഒട്ടുമിക്കയാളുകളുടെയും ഉറക്കത്തെ അസ്വസ്ഥമാക്കുന്നത്. മുറിയിലെ എല്ലാ വെളിച്ചവും അണച്ച് ശാന്തമായുറങ്ങാൻ ശരീരത്തെ അനുവദിക്കണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യായാമം വേണം
കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കും. വ്യായാമത്തിലൂടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും ബലപ്പെടുന്നതിലൂടെയാണ് സുഖനിദ്രയുണ്ടാകുന്നത്. എന്നാൽ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുൻപ് വ്യായാമത്തിൽ ഏർപ്പെടുന്നതും നല്ലതല്ല.
സമയം ചിട്ടപ്പെടുത്താം
ദിവസവും ഉറങ്ങാൻ കൃത്യമായ സമയം ചിട്ടപ്പെടുത്തുക. പകൽസമയങ്ങളിൽ പരമാവധി ഉറങ്ങാതിരിക്കുക. ഉച്ചയ്ക്ക് കിടന്നുറങ്ങിയാൽ രാത്രിയിലെ സുഖനിദ്രനഷ്ടപ്പെടും. 10-15 മിനിറ്റ് ചെറുതായി മയങ്ങുന്നതിൽ തെറ്റില്ല. ഉച്ചയുറക്കം ബാധിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ആഴമുള്ള ഘട്ടങ്ങളെയാണ്. ഫോൺ ഒഴിവാക്കി പകരം പുസ്തകം വായിക്കുക.
മെഡിറ്റേഷൻ
ഉറങ്ങുന്നതിനു മുമ്പ് മെഡിറ്റേഷൻ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കാം
കിടപ്പുമുറിയിൽ നല്ല വായുസഞ്ചാരം വേണം. കഴിയുന്നത്ര ശബ്ദരഹിതമായിരിക്കണം. മുറിയിൽ സാധനങ്ങൾ വൃത്തിയായി അടുക്കിവെക്കണം.