
തിരുവനന്തപുരം: ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരേയൊരു പൊതുമേഖലാ ബാങ്കായ എസ്ബിടി എസ്ബിഐയില്‍ ലയിച്ചത്.
ഇപ്പോഴിതാ കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടപ്പെടാനുള്ള സാദ്ധ്യതയാണ് കാണുന്നത്. ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ എത്രയും വേഗം വിറ്റ് തീര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുന്നതിന് പിന്നില്‍.
കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കാത്തലിക് സിറിയന്‍ ബാങ്ക് (പഴയ പേര്) ആണ് ഇപ്പോള്‍ ലയനത്തിലേക്ക് പോകാനുള്ള വഴി തെളിയുന്നത്. ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ നിരവധി കമ്പനികള്‍ രംഗത്തുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഗ്രൂപ്പാണ് സാദ്ധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. കോട്ടക് മഹീന്ദ്ര, എമിറേറ്റ്‌സ് എന്‍ബിഡി, ഓക്‌ട്രീ ക്യാപിറ്റല്‍ എന്നിവരും സജീവമായി തന്നെ രംഗത്തുണ്ട്.