നടൻ സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി തള്ളി ഹൈക്കോടതി

Spread the love

കൊച്ചി: നടൻ സൗബിൻ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. മഞ്ഞുമ്മൽ ബോയ്‌സ് – സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണ് നടനും നിർമാതാവുമായ സൗബിൻ ഷാഹിർ.

വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സൗബിൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിക്കാതെ ഹർജി തള്ളുകയായിരുന്നു.