കായംകുളത്ത് നിർത്തിയിട്ട കാറിൽ നിന്ന് കഞ്ചാവും പണവും കണ്ടെത്തി ; നാലംഗ സംഘം അറസ്റ്റിൽ

Spread the love

കായംകുളം : ഇലിപ്പിക്കുളത്ത് നിർത്തിയിട്ട കാറിൽ നിന്ന്പത്തു കിലോഗ്രാം കഞ്ചാവും 1,78,750 രൂപയും പിടികൂടി, സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.

ഭരണിക്കാവ് കട്ടച്ചിറ യൂസഫ് മൻസില്‍ യൂസഫ് (27), കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നല്ലേത്ത് പുത്തൻപുരയില്‍ റിയാസ് ഖാൻ (44), ഭരണിക്കാവ് കട്ടച്ചിറ വി. വി. ഭവനത്തില്‍ വിനീത് (29), കറ്റാനം ഇലിപ്പക്കുളം കല്ലേത്ത് വീട്ടില്‍ മുഹമ്മദ് അമീൻ (33) എന്നിവരാണ് അറസ്റ്റിലായത്.കാറും കസ്റ്റഡിയിലെടുത്തു.

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും ചേർന്നാണ് നാമ്ബുകളങ്ങര കുരിശുംമൂടിനു സമീപത്തുനിന്ന് കാറില്‍ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു പ്ലാസ്റ്റിക് കവറുകളിലാക്കിയ കഞ്ചാവ് ചാക്കില്‍ക്കെട്ടി വാഹനത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിലെ രണ്ടാം പ്രതി റിയാസ്ഖാന്റെ വീട്ടില്‍നിന്ന്‌ കഴിഞ്ഞ തിങ്കളാഴ്ച 3.590 കിലോഗ്രാം കഞ്ചാവ് കായംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയിരുന്നു. അന്ന് പൊലീസിനെക്കണ്ട് ഇയാള്‍ കഞ്ചാവ് എടുത്തെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന്, ഇയാളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘത്തെ കഞ്ചാവുമായി പിടികൂടിയത്.