ബോളിവുഡിൽ ഞെട്ടിക്കുന്ന കളക്ഷന് ശേഷം ഒടിടിയിലേക്ക്; ‘സൈയാരാ’ സ്ട്രീമിങ് തീയതി പുറത്ത്

Spread the love

രോഹിത് സൂരി സംവിധാനം ചെയ്ത് അഹാന്‍ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘സൈയാരാ’ ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്.സിനിമ ആഗോളതലത്തില്‍ 500 കോടി പിന്നിട്ടിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 500 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് ചിത്രം ഛാവ മാത്രമാണ് ഈ വര്‍ഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ സെപ്റ്റംബര്‍ 12ന് സ്ട്രീമിങ് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group