കോഴിക്കോട് പെരുമണ്ണയിൽ കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട് :  പെരുമണ്ണയിൽ കാണാതായ വയോധികയെ കിണറ്റിൽ  മരിച്ച നിലയിൽ കണ്ടെത്തി. പെരുമണ്ണ പതിമൂന്നാം വാർഡിൽ ദേവകി (79) ആണ്  മരിച്ചത്.

വയോധികയെ കാണാത്തതിനെ  തുടർന്ന് നടത്തിയ തിരച്ചിലാണ് രാവിലെ എട്ടുമണിയോടെ  കിണറ്റിൽ വീണ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഉടൻതന്നെ മീൻചന്ത ഫയർഫോഴ്‌സിനെ വിവരം മൃതദേഹം പുറത്തെടുക്കുകയും ആയിരുന്നു.  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group