
എന്തൊക്കെ കഴിച്ചിട്ടും ശരീരഭാരം കൂടാതെ വിഷമിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ശരീര ഭാരം എങ്ങനെയെങ്കിലും കൂട്ടാനായി അവര്‍ കടുത്ത പരിശ്രമത്തിലാണ്.ഇങ്ങനെ വിഷമിക്കുന്നവര്‍ ഭാരം കുറയുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണം. ശേഷം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വലിയമാറ്റം വരുത്തണം. ഭക്ഷണക്രമം ശരീരഭാരത്തെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്.
പ്രോട്ടീന്‍, അന്നജം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
അത്തരത്തില്‍ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ റുപാലി ദത്ത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്സ് ബനാന സ്മൂത്തിയാണ് ആ ഹെല്‍ത്തി ഡ്രിങ്ക്. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നേന്ത്രപ്പഴം. ശരീരത്തിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയുമെല്ലാം ഇവ ചെയ്യും. അതുപോലെ ഓട്സും വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നവുമാണ്. പതിവായി ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഒരു കപ്പ് വൈറ്റ് ഓട്സ്
രണ്ട് വാഴപ്പഴം
ഒന്നര കപ്പ് പാല്
മൂന്ന് ടീസ്പൂണ്‍ തേന്‍
രണ്ട് ടീസ്പൂണ്‍ പീനെട്ട് ബട്ടര്‍
തയ്യാറാക്കേണ്ട വിധം
മിക്സിയുടെ ജാറില്‍ വാഴപ്പഴം, ഓട്സ്, പീനെട്ട് ബട്ടര്‍, തേന്‍, പാല് എന്നിവയിട്ട് നന്നായി അടിച്ചെടുക്കണം. ആവശ്യമെങ്കില്‍ ഐസും ചേര്‍ക്കാം. ഇതൊരു ഹെല്‍ത്തി ഡ്രിങ്കും കൂടിയാണ്.