കൂട്ടില്‍ കയറി നാല് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകീറിക്കൊന്നു: പുളിങ്കുന്ന് കായല്‍പ്പുറത്താണ് സംഭവം

Spread the love

പുളിങ്കുന്ന്: കായല്‍പ്പുറത്ത് കൂട്ടില്‍ കയറി നാല് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകീറിക്കൊന്നു. ഒറ്റപ്പുരയ്ക്കല്‍ വിന്‍സപ്പന്‍-ജോളിമ്മ ദമ്പതികള്‍ വളര്‍ത്തിയ രണ്ട് തള്ളയാടുകളെയും രണ്ട് കുട്ടികളെയുമാണ് നായ്ക്കള്‍ കൊന്നത്.

ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. സംഘമായെത്തിയ നായക്കൂട്ടം ആടുകളെ കടിച്ചുകീറി. ആടിന്‍റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി ബഹളം വച്ചപ്പോള്‍ നായക്കൂട്ടം ഓടിരക്ഷപ്പെട്ടു.

നിര്‍ധന കുടുംബത്തിന്‍റെ വരുമാന മാര്‍ഗമാണ് നായയുടെ ആക്രമണത്തില്‍ നിലച്ചത്. നാല്‍പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
.ജോളിമ്മ പുളിങ്കുന്ന് മൃഗാശുപത്രിയില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗഡോക്ടറുടെ നേതൃത്വത്തില്‍ ആടുകളെ പോസ്റ്റ്മോര്‍ട്ടം നടത്തി മറവുചെയ്തു. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് രണ്ട് ആടുകളെ നായക്കൂട്ടം കടിച്ചു കൊന്നിരുന്നു.

രണ്ടു കൊല്ലം മുമ്പ് ഇവരുടെ ഒമ്പത് ആടുകള്‍ പനി ബാധിച്ച്‌ ചത്തിരുന്നു. ഇതുവരെ മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ജോളിമ്മ പറഞ്ഞു.