
അയ്മനം: പരിപ്പിലെ കാനറാ ബാങ്ക് എടിഎമ്മും എസ്ബിഐ എടിഎമ്മും പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. പരാതി പറഞ്ഞിട്ടും സ്ഥിതിയിൽ ഒരു മാറ്റവുമില്ലെന്ന് നാട്ടുകാർ.
അയ്മനത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും വള്ളത്തിലും മറ്റും പരിപ്പിൽ എത്തി എടിഎം ഉപയോഗിക്കുവാൻ സാധിക്കാതെ വരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്
ഇവർ അനുഭവിക്കുന്നത്. അയ്മനം എസ്ബിഐയിലോ കുടയംപടിയിലോ എത്തിവേണം പിന്നീട് എടിഎം ഉപയോഗിക്കുവാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എടിഎം ഉപയോഗത്തിന് പല നിബന്ധനകളും മാനദണ്ഡങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കളിൽ നിന്നും പണം വാങ്ങുന്ന ബാങ്കുകൾ, എടിഎമ്മുകൾ
പ്രവർത്തനരഹിതമായി സേവനം ലഭിക്കാതെ വരുമ്പോൾ അതിന് ഉപഭോക്താക്കൾക്ക് ഒരു ചാർജും തിരികെ നൽകുന്നുമില്ല.
അതിനാൽ ഇവിടുത്തെ എടിഎം തടസ്സം കൂടാതെ പ്രവർത്തിപ്പിക്കുന്നതിന് സത്വര നടപടി വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.