
പത്തനംതിട്ട : അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ ശബരിമല ശ്രീകോവിലിലെ ദ്വാരപാല ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയില്‍ പുനപരിശോധന ഹർജി നല്‍കും. അഡ്വക്കേറ്റ് ജനറല്‍ കേസില്‍ നേരിട്ട് ഹാജരാകും.
ശ്രീകോവിലിലെ ദ്വാരപാല ശില്‍പ്പങ്ങളുടെ സ്വർണപ്പാളികള്‍ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ടുപോയതിനാല്‍ ഉടൻ തിരികെ എത്തിക്കണമെന്ന് ദേവസ്വം ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെടുക.
ദേവസ്വം കമ്മീഷണർ, എക്സിക്യൂട്ടിവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ എന്നിവരോട് വീഴ്ചയില്‍ വിശദീകരണം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹർജി കോടതി പരിഗണിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group