
ദുബായ് : ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. യുഎഇക്കെതിരെ 9 വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും സംഘവും നേടിയത്. യുഎഇയെ കുറഞ്ഞ സ്കോറിൽ ഒതുക്കി ജയം ഇന്ത്യ അനായാസം സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 27 പന്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. കുൽദീപ് യാദവ് നാല് വിക്കറ്റ്, ശിവം ദുബൈ 3 വിക്കറ്റും സ്വന്തമാക്കി ഇന്ത്യൻ ജയത്തിൽ നിർണായകമായി.
58 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശർമയും(16 പന്തിൽ 30 ) ശുഭ്മാൻ ഗില്ലും(9 പന്തിൽ 20 ), സൂര്യകുമാർ യാദവ്( 2 പന്തിൽ 7) ചേർന്ന് ലക്ഷ്യം മറികടന്നു. 27 പന്തിൽ 60 റൺസ് ഇന്ത്യ നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറിൽ ഓൾഇന്നിങ്സ് തുടങ്ങി 26 റൺസെടുക്കുന്നതിനിടെ യുഎഇയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 17 പന്തിൽ നിന്ന് 12 റൺസെടുത്ത അലിഷൻ ഷറഫുദിനാണ് പുറത്തായത്. ബുംറ എറിഞ്ഞ മൂന്നാം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്താകൽ.
പിന്നീട് തൊട്ടടുത്ത ഓവറിൽ യുഎഇക്ക് രണ്ടാം വിക്കറ്റും നഷ്‌ടമായി മുഹമ്മദ് ഷൊഹൈബി(2)ൻ്റെ വിക്കറ്റെടുത്ത് വരുൺ ചക്രവർത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് 47 ന് 3, 48 ന് 4, 50ന് 5 എന്നിങ്ങനെ തുടങ്ങി കൂട്ടത്തകർച്ചയിലേക്ക് യുഎഇ വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യപറ്റൻ മുഹമ്മദസ് വസീം(19), ഹർഷിത് കൗശിക്(2), ആസിഫ് ഖാൻ(2),സിമ്രാൻജീത്ത് സിങ്(1),ധ്രുവ് പരശർ(1), ജുനൈദ്(0), ഹൈദർ അലി(1) എന്നിങ്ങനെ വിക്കറ്റുകൾ വീണു. ഇന്ത്യക്കായി കുൽദീപ് യാദവ് നാലും ശിവം ദുബെ 3 വിക്കറ്റുകളും നേടിയപ്പോൾ ബുംറയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ഒന്ന് വീതം വിക്കറ്റുകൾ നേടി.