കോളേജിന്റെ അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയ വിദ്യാർത്ഥിയെ വിളിച്ചുവരുത്തി ടി സി നൽകി ; മനോവിഷമത്തെ തുടർന്ന് പാലായിൽ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

Spread the love

പാലാ : ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിലെ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു.

രണ്ടാംവർഷ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. കോളേജിൽ നടന്ന ഓണാഘോഷ ചടങ്ങിനിടെ കോളേജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയ വിദ്യാർത്ഥിയെ ഇന്ന് വിളിച്ചു വരുത്തുകയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ടി സി നൽകുകയും ചെയ്തു.

ഇതേ തുടർന്ന് വിദ്യാർത്ഥി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.വിദ്യാർത്ഥിയുടെ ഇരുകാലുകളും ഒടിയുകയും നടുവിന് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group