
ഇടുക്കി: ക്യാൻസറിന്റെ അത്യാധുനിക ചികിത്സാ സംവിധാനമായ ടില്‍ തെറാപ്പിക്കു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു.
ഇടുക്കി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെയായിരുന്നു പരാതി.
ഒരു കോടി രൂപ ചിലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
60 ശതമാനം രോഗശമനം ഉറപ്പ് നല്‍കിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാല്‍ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു.