അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച്‌ പകരം മുക്കുപണ്ടം വച്ചു; വയോധികന്റെ പരാതിയില്‍ ബന്ധുവിനെതിരെ കേസെടുത്ത് പൊലീസ്

Spread the love

തിരുവനന്തപുരം: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച്‌ പകരം മുക്കുപണ്ടം വെച്ച കേസില്‍ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു.

വെട്ടുകാട് ബാലനഗർ സ്വദേശിയായ വയോധികനാണ് പരാതി നല്‍കിയിരിക്കുന്നത്. 24 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

വയോധികൻ ആശുപത്രിയില്‍ ചികിത്സ തേടിപ്പോയ സമയത്താണ് വീട്ടില്‍ താമസിച്ചിരുന്ന ബന്ധു സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച്‌ മുക്കുപണ്ടം വെച്ചതെന്നാണ് പരാതിയിലെ ആരോപണം. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളില്‍പ്പെട്ട ഒരു മാല സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ചതായി കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാല വയോധികൻ്റെ അടുത്ത ബന്ധുവിൻ്റെ പേരിലാണ് പണയം വെച്ചിരുന്നത്.