
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിന് തുടക്കമായതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുറത്തുവിട്ട പുതിയ ട്വൻ്റി 20 റാങ്കിംഗില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് മുന്നേറ്റം.
ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഇന്ത്യയുടെ അഭിഷേക് ശർമ്മയും തിലക് വർമ്മയും നിലനിർത്തി. 829 റേറ്റിംഗ് പോയിൻ്റുമായാണ് അഭിഷേക് ഒന്നാം സ്ഥാനം നിലനിർത്തിയതെങ്കില്‍ 804 റേറ്റിംഗ് പോയിൻ്റുമായി തിലക് വർമ്മ രണ്ടാം സ്ഥാനത്തുണ്ട്.
മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 34-ാം സ്ഥാനത്തെത്തി. അതേസമയം, ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിക്കാത്ത ഋതുരാജ് ഗെയ്‌ക്‌വാദ് ഒരു സ്ഥാനം ഉയർന്ന് 26-ാം സ്ഥാനത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആറാം സ്ഥാനത്തും യശസ്വി ജയ്സ്വാള്‍ 11-ാം സ്ഥാനത്തും തുടരുന്നു.