
ഹൃദയം നിറഞ്ഞ സ്നേഹം നൽകി ഭർത്താവിന്റെ വിജയത്തിന് കാത്തു നിന്ന സ്ത്രീക്ക് ഒടുവിൽ ലഭിച്ചത് വേദന മാത്രം. സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത് ഭർത്താവിനെ ജീവന് തുല്യം സ്നേഹിച്ച് ഒടുവിൽ പറ്റിക്കപ്പെട്ട ഒരു സ്ത്രീയുടെ ജീവിത കഥയാണ്.
ഭര്‍ത്താവിന്റെ പഠനത്തിനായി തന്റെ ആഭരണങ്ങളെല്ലാം വിറ്റ് ഒടുവില്‍ അവർ ചതിക്കപ്പെട്ടു.
തന്റെ ഭര്‍ത്താവ് ജീവിതത്തില്‍ വിജയിച്ചു കാണണമെന്ന ആഗ്രഹത്തോടെയാണ് അവര്‍ അയാളെ പഠിപ്പിച്ചത്. സ്ത്രീയുടെ ആഗ്രഹം പോലെ തന്നെ ഭര്‍ത്താവിന് നല്ലൊരു ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ ജോലി ലഭിച്ച ശേഷം അയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് കൊച്ചുകുട്ടികളുമായി ഒറ്റയ്ക്ക് ജീവിതം തളളിനീക്കുകയാണ് ഇപ്പോള്‍ അവര്‍. തന്റെ അനുഭവം പങ്കുവെയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ആ സ്ത്രീയുടെ ആത്മാര്‍ത്ഥ സ്നേഹത്തെയും ത്യാഗത്തെയും പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ