ലോട്ടറിയുടെ ജിഎസ്ടി വര്‍ധന: ധനകാര്യ മന്ത്രി ട്രേഡ് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തി

Spread the love

തിരുവനന്തപുരം: ലോട്ടറിയുടെ ജിഎസ്ടി വർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി.

വില്‍പനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുടെ പ്രതിനിധികള്‍ ലോട്ടറിയുടെ ജിഎസ്ടി വർധന മൂലം തൊഴില്‍ മേഖലയില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിശദീകരിച്ചു. ലോട്ടറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജും പങ്കെടുത്തു.

പുതിയ ജിഎസ്ടി നിരക്ക് പരിഷ്കരണ തീരുമാനത്തില്‍, കേരള സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെയും ചൂതാട്ടത്തിനും കാസിനോകള്‍ക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിതരണക്കാരും ടിക്കറ്റ് വില്‍പ്പനക്കാരുമായി രണ്ട് ലക്ഷം ആളുകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗമാണ് കേരള ലോട്ടറി സംവിധാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപുലമായ ജനപിന്തുണയുമുണ്ട്. ജിഎസ്ടി വർദ്ധനവ് ടിക്കറ്റ് വില്‍പ്പന കുറയ്ക്കുകയും ഈ ദുർബല വിഭാഗങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യും. അതിനാല്‍, സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെ ജിഎസ്ടി നിരക്ക് വർധനയില്‍നിന്ന് ഒഴിവാക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോടും ജിഎസ്ടി കൗണ്‍സിലിലും ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.