കേരള സര്‍ക്കാരിന് കീഴില്‍ താത്കാലികമെങ്കിലും ഒരു ജോലി വേണോ?; ഭവന ബോര്‍ഡില്‍ ഉള്‍പ്പെടെ ഒഴിവ്; വിശദവിവരങ്ങൾ അറിയാം

Spread the love

തിരുവനന്തപുരം: കേരള ഭവന നിർമ്മാണ ബോർഡില്‍ കരാർ നിയമനം. എഞ്ചിനിയർ തസ്തികയിലാണ് നിയമനം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിയർ (സിവില്‍) തസ്തികയിലാണ് ഒഴിവ്.

യോഗ്യത, ശമ്ബളം, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കാം

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ- അംഗീകൃത സർവ്വകലാശാലയില്‍ നിന്നും സിവില്‍എഞ്ചിനീയറിംഗില്‍ ബിരുദം ( B-Tech/BE). കെട്ടിട നിർമ്മാണ മേഖലയില്‍ കുറഞ്ഞത് 5 വർഷം പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ തസ്തികയില്‍ 3 വർഷത്തെ പ്രവൃത്തി പരിചയം. നിയമന കാലാവധി കരാർ വ്യവസ്ഥയില്‍ ഒരു വർഷം.

. ഏറ്റവും പുതിയ നിർമ്മാണ സാങ്കേതികവിദ്യ, സ്റ്റേക്ക്‌ഹോള്‍ഡർ ലൈസണ്‍ ആൻഡ് മാനേജ്‌മെന്റ്, കെപിഡബ്ല്യുഡി ഐഎസ് കോഡുകളെയും ക്യുഎ/ക്യുസിയെയും കുറിച്ചുള്ള മാനുവല്‍ അറിവ് നടപടിക്രമങ്ങള്‍, ഫീല്‍ഡ് അനുഭവം, പ്രോജക്റ്റ് ലൈഫ് സൈക്കിള്‍

നിർമ്മാണ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള അനുഭവവും അറിവും എന്നിവ അഭികാമ്യം. സർക്കാർ/അർദ്ധ സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – https://kshb.kerala.gov.in/wp-content/uploads/2025/08/post_asst_ex_engr_civil-1.pdf

ജീന്‍ ടെക്‌നോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്‌ഡിഎസിന് കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്‌നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: എംഎസ്‌സി ജീന്‍ ടെക്‌നോളജി/ജെനിറ്റിക്‌സ്/ബയോടെക്‌നോളജി, കാര്യോടൈപ്പിങ്, ‘ഫിഷ്’ (എഹൗീൃലരെലിരല ശി ടശൗേ ഒ്യയൃശറശ്വമശേീി) അല്ലെങ്കില്‍ മോളിക്യുലാര്‍ ജെനിറ്റിക്‌സ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 18-36. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 11.30ന് ഐഎംസിഎച്ച്‌ സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നരിപ്പറ്റ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍ ട്രേഡില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍ ട്രേഡില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (2 കോപ്പി) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 7025956239.