
കടുത്തുരുത്തി: പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലത്ത് അനധികൃതമായും വൃത്തിഹീനമായും പ്രവര്‍ത്തിച്ചിരുന്ന കശാപ്പുശാല ആരോഗ്യവകുപ്പ് ഇടപെട്ടു പൊളിച്ചുനീക്കി.
കടുത്തുരുത്തി – പെരുവ റോഡില്‍ അറുനൂറ്റിമംഗലം ജംഗ്ഷനിലാണ് അനധികൃതമായി കശാപ്പുശാല പ്രവര്‍ത്തിച്ചിരുന്നത്.
പാറശേരി വള്ളിനായി എബിന്‍ ജേക്കബിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന മാംസ വില്‍പ്പന സ്റ്റാളാണ് പൊളിച്ചുനീക്കിയത്. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നുവെന്നു പരാതി ലഭിച്ചതിനെത്തുടര്‍ന്ന് 2024 ഡിസംബറില്‍ ഇതിന്‍റെ
പ്രവര്‍ത്തനം ആരോഗ്യവകുപ്പ് നിര്‍ത്തിയിരുന്നു. മുളക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പൊളിച്ചുനിക്കിയത്.
അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്നയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, മുളക്കുളം പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, വെള്ളൂര്‍ പോലീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.