
ദില്ലി : അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ ആസ്തിയെച്ചൊല്ലിയുള്ള തർക്കം വലിയ ചർച്ചാ വിഷയമായിരുന്നു. സഞ്ജയ് കപൂറിന്റെ ആദ്യ ഭാര്യയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനുമാണ് സഞ്ജയ് കപൂറിന്റെ സ്വത്തുക്കളിൽ ഒരു വിഹിതം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സഞ്ജയ് കപൂറിന്‍റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ മൂന്നാം ഭാര്യ പ്രിയ കപൂറിന് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. രണ്ടാനമ്മയായ പ്രിയ കപൂര്‍ വ്യാജ വില്‍പത്രമുണ്ടാക്കി സ്വത്ത് വകമാറ്റാന്‍ ശ്രമിച്ചെന്നാണ് കരിഷ്മ കപൂറിന്‍റെ മക്കളുടെ പരാതി.
ഇലക്ട്രോണിക് വാഹന നിര്‍മ്മാണ രംഗത്ത് ലോകത്തിലെ പ്രമുഖ കമ്പനികളിലൊന്നായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായ സഞ്ജയ് കപൂർ ജൂൺ 13 നായിരുന്നു മരണപ്പെട്ടത്. പോളോ കളിക്കുന്നതിനിടെ അബദ്ധത്തിൽ തേനീച്ച വിഴുങ്ങിയ 53കാരന്റെ തൊണ്ടയിൽ തേനീച്ച കുത്തുകയായിരുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. പിതാവിന്റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്റെ തലപ്പത്തേക്ക് വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ചൈന, മെക്‌സിക്കോ, സെര്‍ബിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും സോന കോംസ്റ്റാറിന് ഫാക്ടറികളുണ്ട്. ഓട്ടോമോട്ടീവ് കോംപൊനന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് സഞ്ജയ്. സോന ഗ്രൂപ്പിന്റെ സ്ഥാപകനായ ഡോ. സുരിന്ദർ കപൂറിന്റെ മകനാണ് സഞ്ജയ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1995ലാണ് സോന കോംസ്റ്റാർ സ്ഥാപിതമായത്. ഗുരുഗ്രാം ആസ്ഥാനമായാണ് സോന കോംസ്റ്റാർ സ്ഥാപിതമായത്. ലോകത്തിലെ 2703മാത്തെ സമ്പന്നനാണ് സഞ്ജയ് കപൂർ. സോന കോംസ്റ്റാറിന്റെ ആസ്തി 40000കോടി രൂപയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രീമിയം പ്രോപ്പർട്ടികൾ സ്വന്തമായുള്ള സഞ്ജയ് നിരവധി ടെക് സ്റ്റാർട്ട് അപ്പുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ബോളിവുഡ് താരമായ കരിഷ്മ കപൂറിനെ 2003ലാണ് സഞ്ജയ് കപൂർ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 2016ൽ കരിഷ്മയും സഞ്ജയും വേർപിരിഞ്ഞിരുന്നു. മോഡലും സംരംഭകയുമായ പ്രിയ സച്ച്ദേവിനെ സഞ്ജയ് 2018ലാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയുണ്ട്.