video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashഇനിയും ശബരിമല കയറും: യാതൊരു കുറ്റബോധവുമില്ല; വീണ്ടും മലകയറ്റം പ്രഖ്യാപിച്ച് കനകദുർഗ

ഇനിയും ശബരിമല കയറും: യാതൊരു കുറ്റബോധവുമില്ല; വീണ്ടും മലകയറ്റം പ്രഖ്യാപിച്ച് കനകദുർഗ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇനിയും ശബരിമല കയറുമെന്ന പ്രഖ്യാപനവുമായി കനക ദുർഗ. ശബരിമല കയറണമെന്ന് തോന്നിയാൽ താൻ ഇനിയും അതിനായി ശ്രമിക്കുമെന്നും ആത്മാഭിമാനത്തോടാണ് മലകയറിയതെന്നും അതിൽ കുറ്റബോധമില്ലെന്നും അവർ പറഞ്ഞു .എസ്സെൻസ് ക്ലബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നവോത്ഥാനത്തിന്റെ പെൺപക്ഷം’ എന്ന വിഷയത്തിലുള്ള സെമിനാറിൽ പങ്കെടുക്കാൻ തിരൂരിൽ എത്തിയ കനകദുർഗ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു രാഷ്ട്രീയ പാർട്ടിയും തന്നെ ആയുധമാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കനകദുർഗ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും കനകദുർഗ വ്യക്തമാക്കി.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല ദർശനം നടത്തിയ രണ്ടു വനിതകളിൽ ഒരാളാണ് കനകദുർഗ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments