
കുമരകം : എം ബി ബി എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയിച്ച കുമരകത്തെ ഇരട്ട സഹോദരികളെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കുമരകം (വാർഡ് 10) ഇടത്തറ വീട്ടിൽ അഞ്ചു, അച്ചു എന്നിവരെയാണ് ബിജെപി കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചത്.
അഞ്ചുവിനെ ഗ്രാമപഞ്ചായത്തംഗം വി.എൻ ജയകുമാറും അച്ചുവിന്, ഗ്രാമ പഞ്ചായത്തംഗം ഷീമാ രാജേഷും ഉപഹാരം നല്കി അനുമോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം ഇടത്തറ വീട്ടിൽ വിജയൻ, ലത ദമ്പതികളുടെ മക്കളാണിവർ. 2020 – 25 ബാച്ചിൽ ഡോ.അഞ്ചു, തിരുവനന്തപുരം എസ് യു ടി, ഡോ.അച്ചു, ആലുവാ
ശ്രീനാരായണ മെഡിക്കൽ കോളേജുകളിൽ നിന്നുമാണ് എം ബി ബി എസ് പാസായത്. പഞ്ചായത്തംഗം പി.കെ സേതു, ശ്വേതാ മിഥുൻ എന്നിവർ സന്നിഹിതരായിരുന്നു.



