
രാഹുല്‍ വിഷയത്തില്‍ വിമര്‍ശനവുമായി വീഡിയോ ചെയ്തത് വിവാദമായി, മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിനന്റെ പരാതിയിലാണ് കേസ്. സംഭവത്തില്‍ കൊച്ചി പൊലീസ് കേസെടുത്തു.
രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ചാണ് ഷാജന് ചെയ്ത വീഡിയോ, ഇതാണ് കേസിനാധാരം. വീഡിയോക്ക് താഴെ അശ്ലീല കമന്റുകള്‍ നിറഞ്ഞിരുന്നു. കമന്റിട്ട നാല് പേരെയും ഷാജനെയും കേസില്‍ പ്രതി ചേർത്തു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.