
കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും പൊന്നോണം പൂക്കളം എന്ന പേരിൽ കലാഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു. പൊന്നോണം പൂക്കളം പ്രശ്സത നർത്തകി ആർ.എൽ.വി ലക്ഷ്മി രമണൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ഫിലിപ്പ് സ്ക്കറിയ ഓണസന്ദേശം നൽകി. കലാഭവൻ പ്രസിഡൻ്റ് എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത്അംഗം പി. ഐ
ഏബ്രഹാം, കലാഭവൻ സെക്രട്ടറി, എസ് ഡി പ്രേംജി, റ്റി. കെ ലാൽ ജ്യോത്സ്യർ, പി എസ് സദാശിവൻ, പി.വി പ്രസേനൻ, സാൽവിൻ കൊടിയന്ത്ര, രാജി സാജൻ, ജഗദമ്മ മോഹനൻ എന്നിവർ സംസാരിച്ചു. ഓണാഘോഷ കുടുംബ സംഗമത്തിൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്തപൂക്കളും ഓണസദ്യയുമുണ്ടായിരുന്നു. ഗാനാമൃതത്തിൻ ഗായകരായ പി.പി ബൈജു, എസ് ജയരാജ് , ഗണേശ് ഗോപാൽ, പി.കെ വിജയകുമാർ, പി.ഐ ഏബ്രഹാം,
പി.കെ ശാന്തകുമാർ, റ്റി.സി. തങ്കപ്പൻ , കെ.എൻ ബാലചന്ദ്രൻ, പി.ബി ചെല്ലപ്പൻ, രാജി സാജൻ, അനിത ശ്രീനിവാസൻ, ജഗദമ്മ മോഹനൻ എന്നിവർ ആലപിച്ചു.