കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം (10 /09 /2025 )

Spread the love

മേടം
മേടം രാശിക്കാർക്ക് ഇന്ന് ജോലിയില്‍ സമ്മർദ്ദവും പിരിമുറുക്കവും ഉണ്ടാക്കിയേക്കാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകള്‍ വന്നുചേരാൻ സാധ്യതയുള്ളതിനാല്‍ സാമ്ബത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പഴയ സുഹൃത്ത് ഇന്ന് നിങ്ങളോട് സാമ്ബത്തിക സഹായം ചോദിച്ചേക്കാം. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.

മിഥുനം
മിഥുനം രാശിക്കാർ ഇന്ന് വീട്ടുപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. സാമ്ബത്തിക പിരിമുറുക്കങ്ങള്‍ ഉണ്ടായേക്കാം. യാത്രകള്‍ക്ക് സാധ്യത. പ്രണയ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് യാത്രകള്‍ കൊണ്ട് നേട്ടം ഉണ്ടാവും. ദമ്ബതികള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും. ശമ്ബളം വർധിക്കും. വ്യാപാരത്തില്‍ പുരോഗതി ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ സമർപ്പണവും കഠിനാധ്വാനവും ശ്രദ്ധിക്കപ്പെടുകയും ഇന്ന് നിങ്ങള്‍ക്ക് സാമ്ബത്തിക നേട്ടങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ക്തിപരമായ കാര്യങ്ങള്‍ നിയന്ത്രണത്തിലായിരിക്കും. ആരോഗ്യം തൃപ്തികരമാണ്.

കന്നി
കന്നി രാശിക്കാർ മനസ്സില്‍ പോസിറ്റീവ് ചിന്തകള്‍ കൊണ്ടുവരിക. താല്‍ക്കാലിക വായ്പകള്‍ക്കായി നിങ്ങളെ സമീപിക്കുന്നവരെ അവഗണിക്കുക. മാനസിക സംഘർഷങ്ങള്‍ ഉണ്ടായേക്കാം.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. കടം കൊടുത്ത പണം തിരികെ ലഭിക്കുകയും സാമ്ബത്തിക ലാഭം ഉണ്ടാവുകയും ചെയ്യും. പുതിയ സംരംഭങ്ങള്‍ക്ക് സാധ്യത.

വൃശ്ചികം
വൃശ്ചികം രാശിക്കാർ ഇന്ന് പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുക. വിദ്യാർ‌ത്ഥികളും ജീവനക്കാരും അവരുടെ പ്രവർത്തന മേഖലകളില്‍ ജാഗ്രതയോടെ ഇരിക്കുക.

ധനു
ധനു രാശിക്കാർക്ക് ഇന്ന് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമൊത്തുള്ള ഒത്തുചേരല്‍ മാനസിക സംഘർഷങ്ങള്‍ അകറ്റും. ആരോഗ്യം മെച്ചമായിരിക്കും.

മകരം
മകരം രാശിക്കാരുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ജോലിസ്ഥലത്ത് ചെറിയ പിരിമുറുക്കങ്ങള്‍ക്ക് സാധ്യത.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് സാമ്ബത്തിക കാര്യങ്ങളില്‍ മറ്റൊരാളുടെ ഉപദേശം തേടും. ജോലിയില്‍ സത്യസന്ധതയും കൃത്യനിഷ്ഠയും പുലർത്തുക. ബിസിനസ് സംബന്ധിച്ച ചർച്ചകള്‍ വിജയിച്ചേക്കും.

മീനം
മീനം രാശിക്കാർക്ക് ഇന്ന് ആരോഗ്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ബന്ധുവിനെ സന്ദർശിക്കും. മക്കളുടെ ആരോഗ്യം സ്ഥിതി വഷളാകാൻ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക