
മുംബൈ: തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നിയമ നടപടിയുമായി നടി ഐശ്വര്യ റായ്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഐശ്വര്യ ഹർജി സമർപ്പിച്ചത്. അനുവാദമില്ലാതെ പരസ്യങ്ങളില്‍ തന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു.
വിശദമായി വാദം കേള്‍ക്കാന്‍ കേസ് അടുത്തവർഷം ജനുവരിയിലേക്ക് മാറ്റി. ഇടക്കാല ഉത്തരവ് ഇറക്കാമെന്ന് കോടതി അറിയിച്ചു. ഉത്തരവ് ഉടന്‍ അപ്ലോഡ് ചെയ്യും. കേസ് വിശദമായി വാദം കേള്‍ക്കാന്‍ അടുത്ത വര്‍ഷം ജനുവരി 15 ലേക്ക് മാറ്റി.
ഐശ്വര്യ റായ് തന്റെ വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അനുവാദമില്ലാതെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് തടയണമെന്നും, ചിത്രങ്ങളും ശബ്ദവും ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നും നടി ഹർജിയിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group