
വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഒരു ഇടിയപ്പം റെസിപ്പി നോക്കിയാലോ. എല്ലായ്പ്പോഴും അരിപ്പൊടി കൊണ്ടല്ലേ ഇടിയപ്പം ഉണ്ടാക്കുന്നെ ഈ വട്ടം ഗോതമ്പ് പൊടികൊണ്ട് ഒരു വെറൈറ്റി ഇടിയപ്പം നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് പൊടി- 2 കപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിളച്ച വെള്ളം- 2 ഗ്ലാസ്
ഉപ്പ് 1/2 സ്പൂണ്‍
നെയ്യ് 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം
ഗോതമ്പു പൊടിയിലേക്ക് തിളച്ച വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും കുറച്ചു നെയ്യും ചേർത്തു കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം പാകത്തിനായി കുഴഞ്ഞു കഴിയുമ്പോൾ മാവ് ഇടിയപ്പം ഉണ്ടാക്കുന്ന പത്രത്തിൽ നിറച്ചു കൊടുത്ത് സാധാരണ ഇടിയപ്പം ഉണ്ടാക്കുന്നത് പോലെ ഇഡലി പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കാവുന്നതാണ്. ശേഷം നമുക്ക് ഇഷ്ട്ടമുള്ള കറിയോ ചട്ണിയോ കൂട്ടി കഴിക്കാം.
ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെല്‍ത്തി ആയിട്ടുള്ള ഒരു ഇടിയപ്പമാണ് ഇത്. ഡയറ്റ് നോക്കുന്നവർക്കും അതുപോലെ തന്നെ അരി കൊണ്ടുള്ള ഇടിയപ്പം കഴിക്കാൻ പറ്റാത്തവർക്കും ഇത് വളരെയധികം ഗുണവും രുചികരവുമായിട്ടുള്ള ഒന്നാണ്.