
ഡൽഹി: പോളിയോയും മലമ്പനിയും എങ്ങിനെ ഭൂമുഖത്ത് നിന്നും നമ്മള്‍ തുടച്ചുനീക്കിയോ അതു പോലെ ക്യാന്‍സര്‍ തുടച്ചുനീക്കാനുള്ള ആരോഗ്യവിദഗ്ധരുടെ യുദ്ധം ഏതാണ്ട് വിജയത്തിലെത്തിച്ച് വ്ളാഡിമിര്‍ പുടിന്റെ റഷ്യ.
ശാപങ്ങളിലൊന്നായ ക്യാന്‍സറിന് വാക്സിന്‍ വികസിപ്പിച്ചിരിക്കുകയാണ് റഷ്യ. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി മൃഗങ്ങളില്‍ ഉപയോഗിച്ച് വിജയം കൈവരിച്ചതായി റഷ്യ അവകാശപ്പെടുന്നു.
എന്‍ററോമിക്സ് എന്ന പേരുള്ള ഈ വാക്സിന്‍ വികസിപ്പിച്ചതോടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വീണ്ടും താരമായി മാറി. റഷ്യയുടെ ഫെഡറല്‍ മെഡിക്കല്‍ ആന്‍റ് ബയോളജിക്കല്‍ ഏജന്‍സി ആണ് ഈ വാക്സിന്‍ വികസിപ്പിച്ച കാര്യവും ഇത് മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ട ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞെന്നും വെളിപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെഡറല്‍ മെഡിക്കല്‍ ആന്‍റ് ബയോളജിക്കല്‍ ഏജന്‍സി മേധാവി സ്ക്വര്‍ട്സോവ ആണ് റഷ്യയില്‍ നടക്കുന്ന 75 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പത്താമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കീമോ തെറാപ്പിയും റേഡിയേഷനും ചെയ്യുമ്പോള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സംഭവിക്കുന്നതുപോലെ മുടി കൊഴിച്ചിലോ മറ്റ് മോശം രൂപമാറ്റമോ ഒന്നും ഈ വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകില്ല. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിതമായുള്ളതാണ് ഈ വാക്സിന്‍.