സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത.

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. സെപ്റ്റംബര്‍ പത്തിന് ബുധനാഴ്ചയും മഴ മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ഇടിമിന്നലുണ്ടാകുമ്ബോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.

മഴ മുന്നറിയിപ്പ്- യെല്ലോ അലര്‍ട്ട്

സെപ്റ്റംബര്‍ 9 ചൊവ്വ- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

സെപ്റ്റംബര്‍ 10 ബുധന്‍- പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം