ചൊവ്വാഴ്ച എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി നടത്തിയ പ്രകടത്തെ പൊലീസ് ലാത്തിചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് എ.ബി.വി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. എ.ബി.വി.പി സംസ്ഥാന അദ്ധ്യക്ഷൻ പ്രിന്റു മഹാദേവാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
തിങ്കളാഴ്ച രാവിലെ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തിയ എ.ബിവി.പി പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. അഞ്ചു പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേ്റ്റിരുന്നു. പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. ഇതേ തുടർന്നു പൊലീസും പ്രവർത്തകരും തമ്മിൽ കല്ലേറും, ലാത്തിച്ചാർജും ഉണ്ടാകുകയായിരുന്നു.