വർക്കലയിൽ യുവാവിന്റെ അഴിഞ്ഞാട്ടം; റസ്റ്റോറൻ്റ് അടിച്ചു തകർത്തു, റോഡിലൂടെ പോയ അമ്മയെയും മകനെയും ആക്രമിച്ചു

Spread the love

തിരുവനന്തപുരം: വർക്കല തിരുവമ്പാടി ബീച്ചിൽ യുവാവിന്റെ വ്യാപക അക്രമം. മണ്ണന്തല സ്വദേശിയായ അലൻ എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. തിരുവമ്പാടി ബീച്ചിലെ ഒരു റസ്റ്റോറൻ്റ് അടിച്ചു തകർത്താണ് അക്രമം ആരംഭിച്ചത്. റസ്റ്റോറൻ്റിൻ്റെ ജനൽച്ചില്ലുകളും സാധനസാമഗ്രികളും ഇയാൾ നശിപ്പിച്ചു.

ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ലുകളും ഇയാൾ തകർത്തു. റസ്റ്റോറൻ്റിൽ അക്രമം നടത്തിയ ശേഷം ഇയാൾ വഴിയാത്രക്കാരെയും ആക്രമിച്ചു. ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒരു അമ്മയെയും മകനെയും ഇയാൾ മർദിച്ചു. അതുപോലെ സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന ഒരാളെയും ഇയാൾ ആക്രമിച്ചു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല.