പനമരം എൽ പി സ്കൂൾ വളപ്പിൽ തെരുവുനായയുടെ ആക്രമണം ; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് കടിയേറ്റു

Spread the love

പനമരം : വയനാട് പനമരം എൽ പി സ്കൂളിൽ തെരുവ് നായയുടെ ആക്രമണം. മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് കടിയേറ്റു.

ഇന്ന് രാവിലെയാണ് സംഭവം, സ്കൂളിൽ ഉപയോഗശൂന്യമായി കിടക്കുന്ന വാഷ്ബേസിന് സമീപത്ത് തെരുവുനായ പ്രസവിച്ച് കിടന്നിരുന്നു, ഇവിടേക്ക് എത്തിയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിൽ ഒന്നിലേറെ കടികൾ ഏറ്റിട്ടുണ്ട്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group