കുളിക്കുന്നതിനിടെ എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി ; കുറ്റ്യാടി സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി

Spread the love

കണ്ണൂർ : എളന്നൂർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

കുറ്റ്യാടി നരിക്കൂട്ടും ചാൽ സ്വദേശി ഖലീലിന്റെ മകൾ ഇർഫാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫയർഫോഴ്സും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ അപകടം നടന്നതിന്റെ ആറ് കിലോമീറ്റർ അപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴശ്ശി ഡാമിന്റെ അടുത്ത് ആയതുകൊണ്ട് രണ്ടുദിവസമായി ഷട്ടർ അടച്ചു കൊണ്ടുള്ള തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം  വീട്ടിൽ എത്തിക്കും.