സുൽത്താൻബത്തേരിയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

Spread the love

സുൽത്താൻബത്തേരി : പഴൂർ മുണ്ടക്കൊല്ലിയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്‌മായിൽ (32) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8.15 ഓടെ സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുൽത്താൻ ബത്തേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബസ്സും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

സുൽത്താൻബത്തേരി സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹാഷിം. നൂൽപ്പുഴ പോലീസ് സ്ഥലത്തത്തി തുടർനടപടികൾ സ്വീകരിച്ചു.