
കോട്ടയം: എൻഎസ്എസ് കരയോഗങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നാളെ കുമാരനല്ലൂർ ഉതൃട്ടാതി ഊരുചുറ്റു ജലോത്സവം നടക്കും.
ഭക്തിയും ആവേശവും ഒരുപോലെ മേളിക്കുന്ന ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിവസമാണ് ക്ഷേത്രാചാരങ്ങളോടെ ഊരുചുറ്റുവള്ളംകളി നടത്തുന്നത്.
രാവിലെ 8 ന് ക്ഷേത്രനട അടച്ചശേഷം ദേവിയുടെ സിംഹവാഹനം ക്ഷേത്രം ഭരണാധികാരി കെ എ മുരളി കാഞ്ഞിരക്കാട്ടില്ലം കരയോഗം പ്രതി നിധികൾക്ക് കൈമാറും. കരവഞ്ചി ഘോഷയാത്രയോടെ ആറാട്ടുകടവിലെത്തി ശ്രീവിനായകൻ ചുണ്ടൻ വള്ളത്തിൽ പ്രതിഷ്ഠിക്കും. ഘോഷയാത്ര നീലിമംഗലം, സൂര്യകാലടി, നാഗമ്പടം, ചുങ്കം, ഗോവിന്ദപുരം, കല്ലുമട, കുടമാളൂർ എന്നിവിടങ്ങളിലെത്തും. 6ന് ക്ഷേത്രക്കടവിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group