
വയറു കുറയാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിക്കുകയാണ്.
പരന്ന വയർ നേടാൻ വ്യായാമം മാത്രം മതിയാകില്ല. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉപാപചയം (metabolism) മെച്ചപ്പെടുത്തുകയും, കൊഴുപ്പ് എരിച്ചുനീക്കുന്നതിനും സഹായിക്കുകയും ചെയ്യും. ദിവസേനയുടെ ശീലങ്ങളിൽ ചെറിയ തിരുത്തലുകൾ കൊണ്ടുവന്നാൽ തന്നെ വയറിലെ കൊഴുപ്പ് കുറച്ച് ആരോഗ്യകരമായ ശരീരഘടന കൈവരിക്കാം.
1. പ്രോട്ടീനിന് മുൻഗണന നല്‍കുക: ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക. എല്ലാ ഭക്ഷണത്തിലും ഒരു പ്രോട്ടീൻ ഉറവിടം ഉള്‍പ്പെടുത്താൻ ശ്രമിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. കാലറി കുറവുള്ള ഭക്ഷണം കഴിക്കുക: വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കാലറി കുറഞ്ഞ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. ജങ്ക് ഫുഡ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ ഒഴിവാക്കുക. അവ പലപ്പോഴും വിപരീതഫലങ്ങള്‍ ഉണ്ടാക്കും.
3. റെസിസ്റ്റൻസ് ട്രെയിനിങ്ങും എയ്‌റോബിക് വ്യായാമവും: ഇവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ കോമ്ബിനേഷൻ ഒരുമിച്ച് മികച്ച രീതിയില്‍ പ്രവർത്തിക്കുന്നു.
4. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും കുറയ്ക്കുക: ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും പഞ്ചസാര ചേർത്ത പാനീയങ്ങളും കൂടുതലായി കഴിക്കുന്നത് വയറിലെ കൊഴുപ്പും കരളിലെ കൊഴുപ്പും വർധിപ്പിക്കും. വെളുത്ത അരി/മൈദ കൊണ്ടുള്ള മധുരപലഹാരങ്ങള്‍ എന്നിവ മാറ്റി ധാന്യങ്ങള്‍, പയറുവർഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുക.
5. മദ്യം പരിമിതപ്പെടുത്തുക: മദ്യം കഴിക്കുന്ന അളവ് പരിമിതപ്പെടുത്തുക. അമിതമായ മദ്യപാനം വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് ഇടയാക്കും.
6. നാരുകള്‍ വർധിപ്പിക്കുക: നാരുകള്‍, പ്രത്യേകിച്ച് ലയിക്കുന്ന നാരുകള്‍ വർധിപ്പിക്കുന്നത് സംതൃപ്തി വർധിപ്പിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ബീൻസ്, ഓട്സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നാരുകളുടെ നല്ല ഉറവിടങ്ങളാണ്.
7. സമ്മർദം നിയന്ത്രിക്കുക: വിട്ടുമാറാത്ത സമ്മർദം കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കും, ഇത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.
8. നന്നായി ഉറങ്ങുക: നല്ല ഉറക്കം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. 7-8 മണിക്കൂർ ഉറക്കം ലക്ഷ്യമിടുക.