‘ഞാൻ ഓക്കെ അല്ല.. മെെൻഡ് ഔട്ട് ആണ്..’! ബിഗ് ബോസില്‍ നിന്ന് ഞാൻ ഇറങ്ങിയതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തി രേണു സുധി

Spread the love

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി സ്വയം വാക്കൗട്ട് നടത്തിയത്.

video
play-sharp-fill

ഷോയിലെത്തിയ ആദ്യ ആഴ്ചയിലൊക്കെ നല്ല പ്രകടനം തന്നെ രേണു കാഴ്ച വച്ചിരുന്നു.
ഇപ്പോഴിതാ ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം ആദ്യമായി മീഡിയകളോട് പ്രതികരിച്ചിരിക്കുകയാണ് രേണു സുധി.

തന്റെ മെെന്റ് ഓക്കെ അല്ലെന്നും ഇനി അവിടെ നില്‍ക്കാനാവില്ലെന്നുമാണ് രേണു പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ 7ല്‍ മിക്കവാറും അനീഷ് കപ്പ് കൊണ്ടുപോകുമെന്നും നല്ലൊരു ഗെയിമറാണ് അദ്ദേഹമെന്നും രേണു വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാൻ ഓക്കെ അല്ല. മെെൻഡ് ഔട്ട് ആണ്. ബിഗ് ബോസിലെ യാത്ര കുഴപ്പമില്ലായിരുന്നു. ആരോഗ്യം മോശമാണ്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായി പോയി. എട്ടൻ മരിച്ച സമയത്ത് അടുത്തെല്ലാവരും ഉണ്ടായിരുന്നു. പക്ഷേ ഷോയില്‍ വന്നപ്പോള്‍ ഒറ്റക്കായി. ഞാനത് ഷോയില്‍ പറയുകയും ചെയ്തു. എന്റെ ആരോഗ്യം ഓക്കെ അല്ല അതാണ് ഞാൻ അവിടെ നിന്ന് വന്നത്. എന്നെ നെഗറ്റീവ് പറഞ്ഞവർക്ക് മുന്നില്‍ ഒരു ദിവസമെങ്കിലും ലാലേട്ടൻ എന്നെ ബിഗ് ബോസില്‍ വിളിച്ച്‌ കയറ്റണമെന്നുണ്ടായിരുന്നു. ഒരു മാസവും അ‌ഞ്ച് ദിവസവും ഞാനവിടെ നിന്നു. അതുതന്നെയാണ് എല്ലാവർക്കുമുള്ള മറുപടി. പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. ഇപ്പോഴും എന്റെ മെെൻഡ് ഓക്കെ ആയിട്ടില്ല’- രേണു പറഞ്ഞു.