കോഴിക്കോട് കൊടുവള്ളിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Spread the love

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്‍ഹ ഷെറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം മാനിപുരം ചെറുപുഴയില്‍ കുളിക്കാനെത്തിയ തന്‍ഹ കടവിലെ പാറയിൽ നിന്നും തെന്നിവീണ് ചുഴിയില്‍പ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു. പിന്നാലെ 12കാരനായ സഹോദരന്‍ തന്‍ഹയെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയിരുന്നു. പക്ഷേ, ചുഴിയില്‍പ്പെട്ട സഹോദരനെ പിതൃസഹോദരന്‍ രക്ഷിക്കുകയായിരുന്നു. പൊന്നാനി ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group