മുല്ലപ്പൂവ് തന്ന പണി;മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് ഒന്നേക്കാൽ ലക്ഷത്തോളം രൂപ പിഴ ചുമത്തി; 28 ദിവസത്തെ സമയം നൽകി അധികൃതർ; സംഭവിച്ചത് തെറ്റ് തന്നെയെന്ന് സമ്മതിച്ച് നടി

Spread the love

15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ നടി നവ്യാനായർക്ക് നൽകിയ പണി കണ്ടോ? മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി.

ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയിൽ നിന്ന് പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ കെെയിൽ ഉണ്ടായിരുന്നതെന്നും അതിന് 1,980 ഡോളർ (ഒന്നേക്കാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും നടി വ്യക്തമാക്കി. മുല്ലപ്പൂവ് കൊണ്ടുപോകാൻ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും ഓണപ്പരിപാടിയിൽ സംസാരിക്കവെ നവ്യ പറഞ്ഞു.’ഇവിടേക്ക് വരുന്നതിന് മുൻപ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങി തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി മുതൽ സിങ്കപ്പൂർ വരെ ഒരു കഷ്ണം മുടിയിൽ ചൂടാൻ അച്ഛൻ പറഞ്ഞു. സിങ്കപ്പൂരിൽ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാൻഡ്ബാഗിൽ വയ്ക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാൻ മുല്ലപ്പൂവ് എന്റെ ഹാൻഡ് ബാഗിൽ വച്ചു. എന്നാൽ അത് നിയമവിരുദ്ധമാണെന്ന് എനിക്ക് അറിയില്ലായിരുന്നു.

അറിവില്ലായ്മ ഒഴിവുകഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റീമീറ്റർ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതർ എന്നോട് 1,​980 ഡോളർ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്ക് അറിയാം. പക്ഷേ അത് മനഃപൂർവമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവർ പറഞ്ഞത്’- നവ്യ പറഞ്ഞു.