play-sharp-fill
കാരുണ്യപദ്ധതി നിര്‍ത്തലാക്കുന്നത് മനുഷ്യത്വരഹിതം: തോമസ് ചാഴികാടന്‍

കാരുണ്യപദ്ധതി നിര്‍ത്തലാക്കുന്നത് മനുഷ്യത്വരഹിതം: തോമസ് ചാഴികാടന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലക്ഷകണക്കായ നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യ ചികിത്സാസഹായ പദ്ധതി നിര്‍ത്തലാക്കരുതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗം തോമസ് ചാഴികാടന്‍ എം.പി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും ബാദ്ധ്യത സൃഷ്ടിക്കാതെ ലോട്ടറിയിലൂടെ പണം കണ്ടെത്തി മാരകരോഗം ബാധിച്ച് ചികിത്സയ്ക്ക് മാര്‍ഗ്ഗമില്ലാത്തവരെ സഹായിക്കുന്ന കരുണ്യ പദ്ധതിക്ക് രൂപം നല്‍കിയത് കെ.എം മാണിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ വിശ്വോത്തര മാതൃകയായ കാരുണ്യ ബെനവലന്റ് ഫണ്ട് യു.ഡി.എഫ് ഭരണകാലത്തെ അതേ മാതൃകയില്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോണ്‍ഗ്രസ്സ്  (എം) എം.എല്‍.എമാരായ റോഷി അഗസ്റ്റിനും, ഡോ.എന്‍.ജയരാജും സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൊതുജനാരോഗ്യരംഗം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.മാണി സാറിന് നല്‍കാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി കാരുണ്യ പുനരാരംഭിക്കലാണെന്നും അദ്ദേഹം പറഞ്ഞു.