
കോട്ടയം: മിക്കവീടുകളിലും തലേദിവസത്തെ ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിക്കാറുണ്ട്. ഭക്ഷണം വെറുതെ കളയണ്ടോല്ലോയെന്ന് കരുതിയാണ് പലരും ഇത് ചെയ്യുന്നത്.
എന്നാല്‍ എല്ലാ ഭക്ഷണവും ഇത്തരത്തില്‍ ചൂടാക്കി കഴിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചില ഭക്ഷണങ്ങള്‍ രണ്ടുതവണ ചൂടാക്കി കഴിച്ചാല്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
ചോറ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച് ഉണ്ടാക്കിയ ശേഷം ഇത് ചൂടാക്കി കഴിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. ഇത് അപകടകരമാണ്. ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നതിലൂടെ ഏറ്റവും വിഷമായി മാറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ചോറ്.പെട്ടെന്ന് പൂപ്പല്‍ വരാൻ സാദ്ധ്യയുള്ള ഭക്ഷണമാണ് ചോറ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും ചോറില്‍ പൂപ്പല്‍ ബാധിച്ചേക്കാം. അതിനാല്‍ അത് വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചോറിലായാലും മറ്റ് ഭക്ഷണസാധനങ്ങളിലായാലും വരുന്ന വഴുവഴുപ്പ് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതാണ് പൂപ്പല്‍. പതിവായി ഇങ്ങനെ പൂപ്പല്‍ പിടിച്ച് ഭക്ഷണം കഴിക്കുന്നത് അന്തരികാവയവങ്ങള്‍ക്കെല്ലാം ഭീഷണിയാണ്. അതിനാല്‍ ഈ ശീലമുള്ളവർ ഉടനെ അത് ഒഴിവാക്കണം.
ചീരയും ഇലക്കറിയും
പോഷകങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചീര. എന്നാല്‍ ചീര പാകം ചെയ്ത് അപ്പോള്‍ തന്നെ കഴിക്കുന്നതാണ് നല്ലത്. പാകം ചെയ്ത ചീര വീണ്ടും അടുത്ത ദിവസം ചൂടാക്കി കഴിക്കുന്നത് ഇതില്‍ സ്വാഭാവികമായി അടങ്ങിയിട്ടുള്ള നെെട്രേറ്റുകളെ നെെട്രോസാമിനുകളായി മാറ്റിയേക്കാം. നെെട്രോസാമിനുകള്‍ എന്നത് ഒരു കൂട്ടം രാസ സംയുക്തങ്ങളാണ്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചീരയ്ക്ക് മാത്രമല്ല കാബേജിനും ഇത് ബാധകമാണ്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വേവിച്ചശേഷം വീണ്ടും അത് ചൂടാക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന അന്നജത്തിന്റെ അളവ് കുറയ്ക്കുകയും ദഹന പ്രശ്നത്തിന് കാരണമാകുകയും ചെയ്യുന്നു.




