തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരമെന്ന പ്രചാരണം വ്യാജം

Spread the love

തിരുവനന്തപുരം: ‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും ഒക്‌ടോബര്‍ വരെ അവസരം’ എന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജം.

video
play-sharp-fill

തെറ്റായ സന്ദേശം വ്യാപകമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി.

‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ വരെ അവസരം’- എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല.

വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണ് എന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.