മൂന്നാം തവണയും റെക്കോർഡ് നേട്ടവുമായി കോട്ടയംകാരൻ ; എസ് ശ്രീകാന്ത് അയ്മനമാണ് ശ്രീനാരായണ ഗുരുദേവ കൃതികൾ ചൊല്ലി ലണ്ടൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്

Spread the love

കോട്ടയം: എഴുത്തുകാരനും അദ്ധ്യാപകനുമായ എസ് ശ്രീകാന്ത് അയ്മനം മൂന്നാം തവണയും ലണ്ടൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

ഗുരു കൃതികളും മലയാള കവിതകളും തുടർച്ചയായി ചൊല്ലിയാണ് ഈ നേട്ടം കൈവരിച്ചത് . 171- മത് ഗുരുദേവ തിരുജയന്തി ആഘോഷവേളയിൽ ലഭിച്ച ഈ അംഗീകാരം ഗുരുദേവാനുഗ്രഹമാണെന്ന് പറയുകയാണ് അദ്ദേഹം.

നിരന്തരമായ കഷ്ടപ്പാടും പ്രയത്നവും ഇതിന് പിന്നിൽ ഉണ്ടെന്നും രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതൽ തുടർച്ചയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യാബുക്ക് ഓഫ് റെക്കോർഡ്സിലും വേൾഡ് റെക്കോർഡ്സ് യൂണിയൻ യു എസ് യു കെ ബുക്ക് ഓഫ് റെകോർഡ്സ്സിലും ഇടം നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഗുരുദേവ ദർശനങ്ങൾ റെക്കോർഡ്സ് ശ്രമങ്ങളിലൂടെ ലോക ശ്രദ്ധയിൽ എത്തിക്കുന്നു.ഇതിനോടകം മുപ്പതിൽ അധികം ദേശീയ ആഗോള നേട്ടങ്ങൾ നേടിയിട്ടുണ്ട്. മലയാള ഭാഷയുടെ മധുരവും ,കവിതകളിലൂടെ പുതു തലമുറയിൽ എത്തിക്കുക കൂടിയാണ്

തൻ്റെ റെകോർഡ്സ് തുടർച്ചയായി അഞ്ചാം വർഷവും നിലനിർത്താനായത് ഗുരു ദേവാനുഗ്രഹമായി കാണുകയാണ് ഇദ്ദേഹം .വാണിയപ്പുരയിൽ വി കെ സുഗതൻ്റെയും കനകമ്മ സുഗതൻ്റെയും മകനാണ്.പുതുപ്പള്ളി ദർശനാ സി.എം.ഐ ഇൻ്റർനാഷ്ണൽ സ്കൂളിലെ മലയാള അദ്ധ്യാപകനാണ്.