
കുമരകം: ശ്രീനാരായണ ഗുരുദേവൻ ഒരു നൂറ്റാണ്ടിന് മുമ്പ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിന് വേണ്ടി കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് വിവിധ മേഖലകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന
122 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി നാളെ (സെപ്റ്റംബർ 7 ഞായറാഴ്ച)നടക്കും. 2.30 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിന്ദു വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. ക്ലബ്ബ് പ്രസിഡണ്ട് അഡ്വ: വി പി അശോകന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ടോണി വർക്കിച്ചന് (അച്ചായൻസ് ഗോൾഡ്) ആദരവ് നൽകും. ബാലനടി കാശ്മീര സുധീഷിനെ അനുമോദിക്കും. അഡ്വ: കെ ഫ്രാൻസിസ് ജോർജ് എം പി തീരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേംസാഗർ , ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, അഡ്വ. കെ സുരേഷ്കുറുപ്പ് , കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ധന്യാ സാബു , കോട്ടയം ജില്ല ഉപഭോക്ത്യ- തർക്ക പരിഹാര ഫോറം പ്രസിഡൻ്റ് അഡ്വ. വി.എസ് മനുലാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർഷാ ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിതാ ലാലു ,മേഖലാ ജോസഫ് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശ് , ഫാ. അഭിലാഷ് എബ്രഹാം , ഫാ. സിറിയക് വലിയപറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗം വി സി അഭിലാഷ്, അഡ്വ:വി ബി ബിനു അഡ്വ: ജി ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ ജോഷി, ദിവ്യാ ദാമോദരൻ, രശ്മികല, വി എൻ ജയകുമാർ, എം മധു പുത്തൻപുരക്കൽ എന്നിവർ ആശംസകൾ നേരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി സ്വാഗതവും ട്രഷറർ എസ് വി സുരേഷ്കുമാർ കൃതജ്ഞതയും പറയും. മത്സരാനന്തരം ശ്രീകുമാരമംഗലം ദേവസ്വം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ ക്ലബ്ബ് വൈസ് പ്രസിഡണ്ട് സാൽവിൻ കൊടിയന്ത്ര അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായ സുരേഷ് ,പി ഐ എബ്രഹാം ,പി എസ് അനീഷ് ,പി.കെ മനോഹരൻ എസ് കെ എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദകുട്ടൻ ബാങ്ക് പ്രസിഡണ്ടുമാരായ കെ കേശവൻ , കെ ജെ കുഞ്ഞുമോൻ, പി വി എബ്രഹാം, കെ എസ് സലിമോൻ, എസ് കെ എം ദേവസ്വം ട്രഷറർ പി ജി ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേരുന്നു. ക്ലബ്ബ് വൈസ് പ്രസിഡണ്ട്
പി എൻ സാബുശാന്തി സ്വാഗതവും ആഫീസ് സെക്രട്ടറി വി.എൻ കലാധരൻ നന്ദിയും പറയും.
ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രകടവിൽ നിന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശ് സെക്രട്ടറി , കെ പി ആനന്ദക്കുട്ടൻ ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രികൾ തുടങ്ങിയ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ ജലഘോഷയാത്ര കോട്ടത്തോട്ടിൽ എത്തിച്ചേരുമ്പോൾ മത്സരവള്ളംകളിയ്ക്ക് തുടക്കം കുറിക്കും. തുരുത്തിത്തറ , പി ജി കർണ്ണൻ , മൂന്നുതൈയ്ക്കൻ, മൂഴി, കോടിമത, ശ്രീഗുരുവായൂരപ്പൻ സെൻറ് ജോസഫ്, ശ്രീമുത്തപ്പൻ തുടങ്ങി 15-ൽ പരം കളിവള്ളങ്ങൾ പങ്കെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.