റെഡ് ഫോർട്ട് പരിസരത്ത് വൻ മോഷണം; സ്വർണവും രത്നങ്ങളും ഉൾപ്പെടെ കവർന്നത് 1 കോടിയുടെ വസ്തുക്കൾ

Spread the love

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷിത മേഖലയായ റെഡ്‌ഫോർട്ടിന് പരിസരത്ത് വൻ മോഷണം. സ്വർണാഭരണങ്ങളും രത്നങ്ങളും ഉൾപ്പെടെ ഏകദേശം ഒന്നര കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദാന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ മാസം 28 മുതല്‍ സെപ്റ്റംബർ ഏഴ് വരെ റെഡ് ഫോർട്ടിന് സമീപത്തായി മതപരമായ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. പ്രത്യേക ഒരുക്കങ്ങളോടെയായിരുന്നു പരിപാടി. ഈ പരിപാടിയില്‍ സുധീർ ജെയ്ൻ എന്ന വ്യവസായി കൊണ്ടുവെച്ച സ്വർണം, സ്വർണവും രത്നങ്ങളും പതിച്ച കലശം, അതിന് മുകളില്‍ ഉണ്ടായിരുന്ന സ്വർണ തേങ്ങ തുടങ്ങിയവയാണ് മോഷ്ടാവ് അപഹരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ലോക്സഭാ സ്പീക്കർ ഓം ബിർള പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. സ്പീക്കർ എത്തിയതോടെ എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലേക്കായി, അതേസമയം സ്റ്റേജിനു മുകളിൽ വച്ചിരുന്ന കലശം കാണാതായി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് നടക്കുമെന്നും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group